ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് ബലാത്സംഗകേസില്‍ എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 11 ഉപാധികളുടേയും 5 ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീര്‍ത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥകള്‍