അർജുൻ അശോകൻ നായകനാകുന്ന ‘തീപ്പൊരി ബെന്നി’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് ശേഷം തിരക്കഥാകൃത്ത് ജോജി തോമസും വെള്ളിമൂങ്ങയിലെ സഹസംവിധായകനുമായിരുന്ന രാജേഷ് മോഹനും ചേർന്നു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.
വട്ടക്കുട്ടയിൽ ചേട്ടായി എന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റേയും ഒരുപാടു സ്വപ്നങ്ങളുമായി നടക്കുന്ന മകൻ ബെന്നിയുടേയും നർമ്മത്തിൽ അവതരിപ്പിക്കുന്ന കുടുംബ ചിത്രമാണ് തീപ്പൊരി ബെന്നി. ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിപ്പിലാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് നിർമ്മാണം.
തീപ്പൊരി ബെന്നിയെന്ന കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, വട്ടക്കുട്ടയിൽ ചേട്ടായിയേയും അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, ടിനി ടോം, ഷാജു ശ്രീധർ, ദീപക് പറമ്പോൽ ,അപർണദാസ്, കുഞ്ചൻ തുടങ്ങിയവരാണ് ചിത്രത്തിലെത്തുന്ന മറ്റ് പ്രധാനപ്പെട്ട താരങ്ങൾ.
ഛായാഗ്രഹകൻ- അജയ് ഫ്രാൻസിസ് സൂരജ് ഈഎസ്(എഡിറ്റിംഗ്), ശ്രീരാഗ് സജി(സംഗീതം), അജി കുറ്റിയാനി(കലാസംവിധാനം), അലക്സ്.ഇ.കുര്യൻ(നിർമ്മാണ നിർവ്വഹണം), വാഴൂർ ജോസ്(പിആർഓ), എന്നിവരാണ് മറ്റണിയറ പ്രവർത്തകർ. തൊടുപുഴയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്.