ബിജെപിയിൽ വിഭാഗിയത വീണ്ടും രൂക്ഷം. ബിജിപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും പോസ്റ്ററുകൾ. കാസർകോട് ജില്ലയിലെ കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രൻ സംരക്ഷിക്കുന്നുവെന്നാണ് പോസ്റ്ററിലെ ആരോപണം.
കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക’ എന്നാണ് കെ സുരേന്ദ്രൻ്റെ ചിത്രത്തോടൊപ്പം പോസ്റ്ററിലുള്ളത്. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. കെ സുരേന്ദ്രൻ ഇന്ന് വൈകുന്നേരം കുമ്പളയിൽ ബിജെപി പൊതുപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്.
സ്വന്തം തട്ടകമായ കാസർകോടിൽ പോലും വലിയ എതിർപ്പ് ഉയരുന്നത് സുരേന്ദ്രന് തിരിച്ചടിയാകും. നേരത്തെ ബിജെപിയുടെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് സുരേന്ദ്രനെതിരെ പരസ്യമായ ഉപരോധവും നടന്നിരുന്നു. മുൻ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെയും ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ബിജെപിയിൽ തർക്കം രൂക്ഷം; സന്ദീപ് വാര്യർക്ക് പരോക്ഷ പിന്തുണയുമായി എം ടി രമേശ്