മെഗാസ്റ്റാർ മമ്മൂട്ടിയും നടി ജ്യോതികയും ഒന്നിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. മമ്മൂട്ടി തന്നെയാണ് ചിത്രീകരണം ആരംഭിച്ചതായി ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.
പ്രസ്തുത ചടങ്ങിൽ മമ്മൂട്ടിയും കാതലിൻ്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ കാതലിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൈബറിടത്ത് തരംഗം തീർത്തിരുന്നു. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് തൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഹിറ്റടിച്ച റോഷാക്കിന് ശേഷം മമ്മൂട്ടിക്കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറെർ ആണ് വിതരണം നിർവഹിക്കുന്നത്.
ചിത്രത്തിന് നടി ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യ ആശംസകൾ അറിയിച്ചിരുന്നു. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി കാതലിന് ഉണ്ട്. കാതലിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്.
സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു ങജടഋ, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആൻ്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ.