ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ വീട്ടിൽ തെളിവെടുപ്പ്. പരാതിക്കാരിയുമായി എത്തിയ അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നടപടി. മറ്റാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് എൽദോസ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു.
കളമശ്ശേരിയിലെ മറ്റൊരു വീട്ടിലും ക്രൈംബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പ് നടത്തും. പെരുമ്പാവൂർ സ്വദേശിയുടേതാണ് വീട്.
അതേസമയം എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ അൽപ്പസമയത്തിനകം വിധി പറയും. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.