പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ എം പി. കഴിഞ്ഞ ദിവസം നടന്ന ന്യൂസ് അവർ ചർച്ചയിലായിരുന്നു ഉണ്ണിത്താൻ്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ അവതാരകൻ വിനു വി ജോണിൻ്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ കോൺഗ്രസിൻ്റെ ഏതെങ്കിലും ഒരു കമ്മിറ്റി മീറ്റിങ്ങിൽ തരൂർ പങ്കെടുത്തിട്ടുണ്ടോ, ഏതെങ്കിലും പ്രതിഷേധ സമരങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ടോ എന്ന് വിനു വി ജോൺ ചോദിച്ചു.
എന്നാൽ എപ്പോഴും തെരുവിലിറങ്ങി ജാഥ നടത്തുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ്റെ മറുപടി. തരൂൻ്റെ പ്രസംഗവും എഴുത്തും വലിയ രീതിയിൽ സ്വാധീനിക്കപ്പെടുന്നുണ്ട്. നിങ്ങൾ പറയുന്നതല്ല ജനം കേൾക്കുന്നത്, ചാനൽ ചർച്ചയിൽ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ. ഉണ്ണിത്താൻ്റെ ധാരണക്ക് ഒരു പിശകുമില്ല. നിങ്ങൾ ഈ ചാനൽ ചർച്ചയിൽ എത്രയോ പേരെ മഹത്വവൽക്കരിച്ചു. നിങ്ങൾ പിണറായി വിജയനെക്കുറിച്ച് എന്തല്ലാം ആക്ഷേപങ്ങൾ പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ നിങ്ങൾ ചിത്രവധം ചെയ്തില്ലേ. അവസാനം നിങ്ങൾ പറഞ്ഞതാണോ ജനം കേട്ടത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ നെഹ്റു കുടുംബത്തെ ദുരുപയോഗം ചെയ്തെന്ന് ഉണ്ണിത്താൻ ആരോപിച്ചു. സോണിയയുടെയും രാഹുലിൻ്റെയും പിന്തുണ തനിക്കെന്ന് തരൂർ പറഞ്ഞു. പാർട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂർ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്; വരണാധികാരിക്ക് പരാതി നൽകി ശശി തരൂർ പക്ഷം