എൻഡോസൾഫാൻ ദുരിദബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാഭായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി രണ്ടാഴ്ചയായി നടത്തിവരുന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ദയാഭായി അറിയിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഉന്നത വിദ്യാഭയസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും സമരസ്ഥലത്തെത്തി വെള്ളം നൽകിയാണ് ദയാഭായിയുടെ സമരം അവസാനിപ്പിച്ചത്.