ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യ അവസാന സന്നാഹ മത്സരത്തിനിറങ്ങുന്നു. ന്യൂസീലൻഡാണ് എതിരാളികൾ. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 6 റൺസിന് പരാജയപ്പെടുത്തിയിരുന്നു. അവിശ്വസനീയ ബൗളിങ് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയുടെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.
ഒക്ടോബർ 23 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 12 ലെ ആദ്യ മത്സരം. ആദ്യ സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരേ കളിക്കാനിറങ്ങുന്നത്.