മുസ്ലിം ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടി. കോഴിക്കോട്ടെ മുസ്ലിം ലീഗ് വിമത യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിലാണ് യോഗം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് വിമത യോഗം. ലീഗ് ജില്ലാ ഭാരവാഹികളും മുൻ എംഎസ്എഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു. ഈ യോഗത്തിൽ ലീഗ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നേതൃത്വം വിലർക്കേർപ്പെടുത്തിയിരുന്നു. അത് വകവെക്കാതെയാണ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നത്.
തുടർന്ന് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് തീരുമാനം. പാർട്ടി നേതൃത്വത്തിൻ്റെ നിലപാടുകൾക്കെതിരെ നേരത്തെ രംഗത്ത് വന്നിട്ടുള്ള മുതിർന്ന നേതാക്കളാണ് സംഘടനക്ക് രൂപം നൽകുന്നത്. ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഫൗണ്ടേഷൻ രൂപികരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മുസ്ലിം ലീഗിന് പകരം ഒരു സമാന്തര സംഘടനയെ സൃക്ഷ്ടിക്കലാണ് ലക്ഷ്യം. പുതിയ സംഘടനയുടെ രൂപീകരണത്തോടെ കൂടുതൽ നേതാക്കൾ ഫൗണ്ടേഷനുമായി സഹകരിക്കുമെന്നാണ് വിമത നേതാക്കളുടെ പ്രതീക്ഷ.