വിജയവാഡ: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. സിപിഐ പാർട്ടി കോൺഗ്രസ് ഡി രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 73കാരനായ ഡി രാജ, തമിഴ്നാട്ടിൽ നിന്നുള്ള നേതാവാണ്.
കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ. പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ, ചിറ്റയം ഗോപകുമാർ, ടി ടി ജിസ്മോൻ എന്നിവരാണ് ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ. കൺട്രോൾ കമ്മീഷൻ അംഗമായി സത്യൻ മൊകേരിയേയും തെരഞ്ഞെടുത്തു.