30 വർഷം മുൻപ് നടന്ന ജയറാം-പാർവതി ദമ്പതികളുടെ രഹസ്യ മോതിരം കൈമാറലിൻ്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ പദ്മരാജൻ്റെ മകനും തിരക്കഥാകൃത്തുമായ അനന്ത പദ്മനാഭൻ. ഫേസ്ബുക്കിലൂടെയാണ് ഓർമ ചിത്രം അനന്ത പദ്മനാഭൻ പങ്കുവെച്ചത്. പദ്മരാജൻ്റെ ചിത്രത്തിനുമുന്നിൽ വെച്ചാണ് ഈ ചടങ്ങ് നടന്നത്.
മുപ്പത് വർഷം മുമ്പ് അച്ഛൻ്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ) സിനിമയിലല്ല എന്നാണ് അനന്ത പദ്മനാഭൻ ചിത്രം പങ്കുവെച്ച് കുറിച്ചത്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ആഴ്വാർകടിയൻ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂർവ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് ജയറാം നൽകിയ മറുപടി സന്ദേശവും ഇതിനൊപ്പമുണ്ട്.