ടി വി രാജേഷ്
മെഗലോമാനിയാക് എന്ന് കേട്ടിട്ടുണ്ടോ. ?
ഒരുതരം ഉൻമാദാവസ്ഥയാണത്. താൻ മഹാ പ്രതാപിയാണ് എന്ന തോന്നലിൽ പ്രവർത്തിക്കുന്ന ഉന്മാദ രോഗത്തെയാണ് മെഗലോമാനിയാക് എന്ന് വിശേഷിപ്പിക്കുന്നത്.
ഈ അസുഖം ഉളളവർ നമുക്ക് ചുറ്റും തന്നെ ഉണ്ട്. മണിച്ചിത്രത്താഴിൽ നടൻ പപ്പുവിൻ്റെ കഥാപാത്രം പറയും പോലെ..
ദാസപ്പാ, എൻ്റെ പെരുമാറ്റത്തിൽ എന്തേലും പ്രശ്നം ഉണ്ടോ.. എന്നെ ഒന്ന്
സൂക്ഷിച്ച് നോക്കിക്കേ..
നേരെ നോക്കിയാൽ കൃത്യം കാണാം.., ഒരു രാജ്ഭവനും പരിവാരങ്ങൾക്കിടയിൽ ഉൻമാദിയായ മെഗലോമാനിയാക് പിടിപെട്ട ഒരു മഹാ പ്രതാപിയെയും.
ടിയാൻ ഇടയ്ക്ക് ഇടയ്ക്ക് ഓരോന്ന് പറയും. കാര്യമാക്കേണ്ട, അത് മെഗലോമാനിയാക് ആണ്. ഇപ്പോ പറഞ്ഞതും ഇനി പറയാൻ പോകുന്നതും ഒക്കെ ഇതെന്നെ..