സംസ്ഥാന സർക്കാരിനെതിരെ ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസിനെ താഴ്ത്തുന്ന മന്ത്രിമാരുടെ വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തും എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.
Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) October 17, 2022
ഗവർണർ വിമർശനങ്ങൾക്ക് അധീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലോ ഇല്ലെന്നിരിക്കെയാണ് ഗവർണറുടെ വിവാദ പ്രസ്താവന. നേരത്തെയും സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഗവർണർ ഇടപെട്ടിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ കേന്ദ്ര ഗവണ്മെന്റിൻ്റെ ഏജന്റായി മാറിയെന്നും സംഘപരിവരാണ് ഗവർണറെ നിയന്ത്രിക്കുന്നതെന്നും ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഗവർണറുടെ പുതിയ പ്രതികരണം.