തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സർവെയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായ ഇന്ന് ലോകത്തിലെ എല്ലാവർക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.