ന്യൂഡൽഹി: എസ്എഫ്ഐ 17–-ാമത് അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി സംഘടനയുടെ പരിപാടിയിലും ഭരണഘടനയിലും ഭേദഗതികൾ കൊണ്ടുവരാനുള്ള ശുപാർശകൾ ക്ഷണിച്ചു. അംഗമായ ഏതൊരാൾക്കും പരിപാടിയിലെയും ഭരണഘടനയിലെയും ഏത് വിഭാഗത്തിലും വാക്യത്തിലും ഭേദഗതികൾ ശുപാർശ ചെയ്യാമെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അറിയിച്ചു.
വാക്യത്തിലാണ് ഭേദഗതി വേണ്ടതെങ്കിൽ, മാറ്റംവരുത്തേണ്ട വാക്യം എഴുതിയശേഷം ഭേദഗതികളും എഴുതണം. ഏത് വിഭാഗത്തിലാണ്, എത്രാമത്തെ ഖണ്ഡികയിലാണ് മാറ്റങ്ങൾ വേണ്ടതെന്നും പരാമർശിക്കണം. ശുപാർശകൾ നവംബർ മുപ്പതിനുള്ളിൽ officesfi cec@gmail.com ഇ മെയിൽ വിലാസത്തിൽ അയക്കണം.
ജനറൽ സെക്രട്ടറി/പ്രസിഡന്റ്, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, 36–-കാനിങ് ലെയ്ൻ, ന്യൂഡൽഹി–-110001 വിലാസത്തിൽ തപാലിലും അയക്കാം. പേര്, അംഗത്വമുള്ള യൂണിറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തണം. ഡിസംബർ 13 മുതൽ 16 വരെ ഹൈദരാബാദിലാണ് അഖിലേന്ത്യാ സമ്മേളനം.