പിറന്നാൾ നിറവിൽ ആണ് നടൻ പൃഥ്വിരാജ്. മമ്മൂട്ടി മോഹൻലാൽ ഉൾപ്പടെ ഒട്ടനവധി പ്രമുഖർ നടന് ജന്മദിനാശംസകൾ നേർന്നു. എന്നാൽ ഇപ്പോൾ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പവൻ ഹരി എന്ന യുവാവ് ആണ് ചിത്രം പങ്കിട്ട് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെക്കുന്നത്.
ഒരു കാലത്ത് പ്രിത്വിരാജ് ആരാധകൻ ആണെന്ന് പറയുമ്പോൾ ഞാൻ നേരിട്ട അപഹാസ്യങ്ങൾ ചെറുതല്ല അതെ രാജപ്പനിൽ നിന്നും രാജുവേട്ടനിലേക്ക് ഉള്ള ദൂരം അത്ര എളുപ്പം ഉള്ളത് ആയിരുന്നില്ല ഈ മനുഷ്യന്. സോഷ്യൽ മീഡിയ സജീവമല്ലാത്ത കാലഘട്ടത്തിൽ ആ മനുഷ്യൻ നേരിട്ട തിരിച്ചടികൾ ആർക്കും ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് പവൻ കുറിക്കുന്നു.
കുറിപ്പ് ;
എന്തൊക്കെയോ എഴുതണം എന്നുണ്ട്, ഏറ്റവും മനോഹരമായി എനിക്ക് കഴിയുന്നതും അത് തന്നെ ആണ്, പക്ഷെ ഇപ്പോൾ അതിന് മുതിരുന്നില്ല പല ആവർത്തി പലയിടങ്ങളിൽ ആയി എഴുതിയത് ആണ്, എന്നേ അറിയാവുന്നവർക്കെല്ലാം അറിയാവുന്ന കാര്യവും ആണ്.!
എന്നോട് പലരും ചോദിച്ചിട്ടുമുണ്ട് ഇപ്പോഴും ചോദിക്കുന്നുമുണ്ട് ഇങ്ങനെ പൃഥ്വിരാജ് പൃഥ്വിരാജ് എന്ന് പറഞ്ഞു നടക്കാൻ നിനക്കെന്താ വട്ടാണോ എന്ന്…. ഞാനും ചിലപ്പോ ഒക്കെ ആലോചിക്കാറുണ്ട് എനിക്കെന്താ വട്ടാണോ ഒരു പരിചയവും ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യനെ ഇത്രയ്ക്ക് ഏറെ ഇഷ്ടപ്പെടാൻ എന്ന്… ഏതായാലും ഏതാണ്ട് വകതിരിവോട് കൂടി ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ഇൗ വട്ട് കൂടെ തന്നെ ഉണ്ട്. ഇനിയും കൂടെ തന്നെ ഉണ്ടാകും..
ഒരു കാലത്ത് പ്രിത്വിരാജ് ആരാധകൻ ആണെന്ന് പറയുമ്പോൾ ഞാൻ നേരിട്ട അപഹാസ്യങ്ങൾ ചെറുതല്ല അതെ രാജപ്പനിൽ നിന്നും രാജുവേട്ടനിലേക്ക് ഉള്ള ദൂരം അത്ര എളുപ്പം ഉള്ളത് ആയിരുന്നില്ല ഈ മനുഷ്യന്. സോഷ്യൽ മീഡിയ സജീവമല്ലാത്ത കാലഘട്ടത്തിൽ ആ മനുഷ്യൻ നേരിട്ട തിരിച്ചടികൾ ആർക്കും ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അവിടെ നിന്നെല്ലാം ഇന്ന് ഈ കാലഘട്ടത്തിലെ best in the business surely this man prithviraj sukumaran ആണ് എന്ന് മാറ്റി പറയിപ്പിച്ചിട്ടുണ്ട് എങ്കിൽ, മലയാളികൾ അയാളുടെ മുന്നിൽ തോറ്റിട്ടുങ്കിൽ, സംവിധാനം നിനക്കുള്ള പണിയല്ല മോനെ എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ അയാളുടെ ആദ്യ സംവിധാന സിനിമക്ക് പൊരിവേയിലത്ത് ക്യു നിർത്തിയിട്ടുണ്ടങ്കിൽ അത് അയാളുടെ സിനിമയോടുള്ള അടങ്ങാത്ത പ്യാഷനും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം ആണ്.
25 വയസുള്ള ഒരു ചെറുപ്പക്കാരൻ അന്ന് വന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്, പ്രായത്തിന്റെ പക്വത കുറവല്ല തന്റെ പ്രായത്തിൽ കവിഞ്ഞുള്ള അപരമം വിധമുള്ള പക്വത ആയിരുന്നു എന്ന് കാലം തെളിയിച്ചു. 15 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഒന്നും തന്നെ അയാൾ ഇന്ന് കൈവരിക്കാൻ ഇല്ല, 3 ഭാഷയിൽ അറിയപ്പെടുന്ന നടൻ,സ്വന്തമായി പ്രൊഡക്ഷൻ കമ്പനി, സ്വന്തം സംവിധാന സംരഭം, അങ്ങനെ എല്ലാം പക്ഷെ ഒന്നുറപ്പാണ് പ്രിത്വിരാജ് തുടങ്ങിയിട്ടേ ഉള്ളു….
40 വയസ് ആയിട്ട്, അദ്ദേഹം ഒരു മധ്യവയസ്ക്കൻ ആയതിനു ശേഷം ഉള്ള കാലമാണ് ഇനി വരാൻ പോകുന്നത്…
സത്യമുള്ള കാര്യങ്ങളിൽ ഉറച്ചു വിശ്വസിക്കുക,വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ വിജയത്തിനായി പരിശ്രമിക്കുക !എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ എത്തുക True Inspiration ! വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ഒരുപാട് ഇഷ്ടം അല്ല മൊഹബത്ത് ആണ് ഇ മനുഷ്യനോട് ❤
“The Greatest Pleasure of life is doing what people say you cannot do”
Happy birthday most passionat 𝐀𝐜𝐭𝐨𝐫 || 𝐃𝐢𝐫𝐞𝐜𝐭𝐨𝐫 || 𝐏𝐫𝐨𝐝𝐮𝐜𝐞𝐫 || 𝐒𝐢𝐧𝐠𝐞𝐫 || 𝐃𝐢𝐬𝐭𝐫𝐢𝐛𝐮𝐭𝐞r and true gentleman.
NB:I know this photo is weird. Because this photo taken while standing at the peak of the miracle of happiness..