ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളര്‍ ശക്തിപ്പെടുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാദം. യുഎസ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിര്‍മ്മലാ സീതാരാമൻ്റെ പ്രസ്താവന.
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69-ലെത്തിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.
#WATCH | USA: Finance Minister Nirmala Sitharam responds to ANI question on the value of Indian Rupee dropping against the Dollar as geo-political tensions continue to rise, on measures being taken to tackle the slide pic.twitter.com/cOF33lSbAT
— ANI (@ANI) October 16, 2022
വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവെച്ചത്. രൂപയുടെ മൂല്യം നിശ്ചയിക്കാനല്ല, വിപണിയില്‍ കൂടുതല്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നതെന്നും കേന്ദ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു.