മുസ്ലിം ലീഗിൽ വീണ്ടും പൊട്ടിത്തെറി. ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗിൻ്റെ പോഷക സംഘടനകളുടെ പദവികളിൽനിന്നും ഇബ്രാഹിം എളേറ്റിലിനെ നീക്കിയിട്ടുണ്ട്. ദുബായ് കെഎംസിസിയിലെ അധികാര തർക്കത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസാണ് ഇബ്രാഹിം എളേറ്റിലിനെതിരെ നടപടിയെടുത്ത വിവരം പുറത്തു വിട്ടത്.
മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഇബ്രാഹിം എളേറ്റിലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇബ്രാഹിം എളേറ്റിലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പലതവണ കെഎംസിസി യോഗങ്ങളിൽ ആവശ്യമുന്നയിക്കുകയും തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.