ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സാക്ഷിയെ ഭീഷണിപ്പെടുത്തി. കേസിനെ അതിജീവിക്കുമെന്നും നിങ്ങള്‍ അനുഭവിക്കുമെന്നും എംഎല്‍എ സാക്ഷിക്ക് ഭീഷണി സന്ദേശമയച്ചു. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനാണ് ഒളിവില്‍ കഴിയുന്ന എംഎല്‍എ ഭീഷണി സന്ദേശമയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് സാക്ഷിയുടെ ഫോണിലേക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശമെത്തിയത്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് തന്നെയാണ് ഭീഷണി സന്ദേശമെത്തിയത്. 7 മെസേജുകളാണ് എംഎല്‍എ അയച്ചിരിക്കുന്നത്. എംഎല്‍എയുടെ ഭീഷണി സന്ദേശത്തിൻ്റെ സ്ക്രീന്‍ഷോട്ടടക്കം യുവതി ക്രൈംബ്രാഞ്ചിന് കൈമാറി.
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് എംഎല്‍എയുടെ വഴിവിട്ട നീക്കങ്ങള്‍ പുറത്തായത്. എംഎല്‍എയുടെ ഭീഷണിസന്ദേശം മൂന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് കോടതിയില്‍ ആയുധമാക്കും.
എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും