ഫോബ്സ് മാഗസിൻ്റെ പട്ടികപ്രകാരം യൂസഫ് അലി കേരളത്തിലെ ഏറ്റവും വലിയ ധനികൻ. 540 കോടി ഡോളർ ആണ് യൂസുഫലിയുടെ ആസ്തി. യൂസുഫലിയുൾപ്പെടെ നാല് മലയാളികൾ പട്ടികയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസുഫലി. എംജി ജോർജ് മൂത്തൂറ്റ്, ബൈജു രവീന്ദ്രൻ, ജോയ് ആലുക്കാസ്, എസ് ഗോപാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റ് മലയാളികൾ. എംജി ജോർജിൻ്റെ ആസ്തി 400 കോടി ഡോളർ ആണ്. ബൈജു രവീന്ദ്രന് 360 കോടി ഡോളർ, ജോയ് ആലുക്കാസിന് 310 കോടി ഡോളർ, എസ് ഗോപാലകൃഷ്ണന് 305 കോടി ഡോളർ എന്നിങ്ങനെയാണ് ആസ്തി.
ഇന്ത്യയിൽ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഏറ്റവും വലിയ ധനികനായി. 15,000 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. 8,800 കോടി ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. രാധാകിഷൻ ദമാനി, സൈറസ് പൂനവല്ല, ഷിവ നാടാർ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുളളവർ.