ചെന്നൈയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ സത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സതീഷ് എന്നയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ പെൺകുട്ടിയെ സ്ഥിരം ശല്യപ്പെടുത്താറുണ്ടായിരുന്നു. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ സതീഷ് തള്ളിയിടുകയായിരുന്നു.
തല ഷണങ്ങളായി ചിതറിയ നിലയിലാണ് സത്യയുടെ മൃതദേഹം ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. സത്യയുടെ അമ്മയുടെ പരാതിയിന്മേലാണ് സതീഷിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.