അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ മുന്നേറ്റമായി ഇലന്തൂർ സംഭവത്തിലെ പ്രതിഷേധത്തെ മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ഓരോ പ്രസ്ഥാനവും ആത്മപരിശോധന നടത്തണം. നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടു പോകേണ്ടത് പ്രധാനമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വലിയ പ്രചരണം ആവശ്യമാണെന്നും ഇലന്തൂർ സംഭവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെ ഒറ്റപ്പെടുത്താൻ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നരബലി സംഭവത്തിലേക്ക് നയിക്കുന്നതിന് ഉപയോഗപ്പെടുത്തിയത് നവമാധ്യമങ്ങളാണെന്നും ആളുകൾ നവമാധ്യമങ്ങളുടെ ചതിക്കുഴികൾ തിരിച്ചറിയണമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
നരബലി; കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി