എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരിയുടെ മൊഴി എടുക്കുന്നു. യുവതിയുടെ പരാതിയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്താനാണ് സാധ്യത. ലൈംഗികാതിക്രമം, പരുക്കേല്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉള്ളതിനാൽ ഇത് കൂടി പരിശോധിച്ചാകും പുതിയ വകുപ്പുകൾ ചേർക്കുക.
കോവളം പോലീസ് അന്വേഷിച്ച വിഷയത്തിൽ കേസിൻ്റെ ഗൗരവ സ്വഭാവം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു.
‘നോ പറഞ്ഞിട്ടും പല തവണ നിർബന്ധിച്ചു” ; കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു