കേരളത്തെ നടുക്കിയ ഇലന്തൂർ നരഹത്യയിലെ പ്രതി ഭഗവൽസിങ് കോടിയേരി അനുസ്മരണത്തിൽ പങ്കെടുത്തെന്ന വ്യാജ പ്രചാരണം പൊളിഞ്ഞു. സിപിഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ പ്രസന്നൻ്റെ ചിത്രമാണ് ഭഗവൽസിങ് എന്ന പേരിൽ പ്രചരിച്ചത്.
വ്യാജ പ്രചാരണത്തിനെതിരെ പി കെ പ്രസന്നൻ്റെ മകൻ ഗോകുൽ പ്രസന്നനാണ് ആദ്യം രംഗത്തെത്തിയത്. വ്യാജ പ്രചാരണം നടക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോകുൽ വ്യക്തമാക്കി.
എൻ്റെ പിതാവും സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നൻ, കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ എൻ്റെ പിതാവും ഉണ്ടായിരുന്നു. അത് ഭഗവത് സിംഗ് എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ, 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽ പേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുന്നതാണെന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.
നരബലി; കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി