കൊച്ചിയിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി ഷിഹാബ്, തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവരാണ് പിടിയിലായത്. കൊച്ചി പൊന്നുരുന്നി സ്വദേശിനി പത്മയും കാലടി സ്വദേശിനി റോസ്ലിനുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു
തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സെപ്റ്റംബറിൽ കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തിരുവല്ലയിലെത്തുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പോലീസ് പിടിയിലാവുകയായിരുന്നു. കേസിൽ സംശയമുള്ളവരുടെ ഫോൺ കോണുകൾ പരിശോധിച്ചപ്പോഴാണ് പെരുമ്പാവൂർ സ്വദേശി ഷിഹാബിലേക്ക് അന്വേഷണം എത്തിയത്. ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് സംശയം.