കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മന്ത്രി എംബി രാജേഷ് ആണ്. 30 വർഷത്തോളം മുഖമുദ്രയായി ഒപ്പം കൂട്ടിയ താടി ഉപേക്ഷിച്ച പുതിയ ലുക്ക് ആണ് ഇതിനടിസ്ഥാനം. മന്ത്രി തന്നെയാണ് ഫേസ്ബുക് പേജിലൂടെ പുതിയ മുഖം പരിചയപെടുത്തിയത്.
താടി വടിച്ചു പുത്തൻ മുഖം നൽകിയ അദ്ദേഹം ഇപ്പോൾ അതിന് പിന്നിലെ കാരണവും പറയുകയാണ്. നിരവധി പേർ ഈ മാറ്റത്തിനു പിന്നിലെ കാരണം തിരക്കിയതോടെയാണ് മറുപടി നൽകി മന്ത്രി എംബി രാജേഷ് തന്നെ രംഗത്ത് വന്നത്. തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ല.
അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റിയെന്ന് എംബി രാജേഷ് പറയുന്നു. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോളാണ് ഇതിന് മുന്‍പ് താടി വടിച്ചത്. ആ രൂപം മന്ത്രിമാരായ കെഎന്‍ ബാലഗോപാലിനും പി.രാജീവിനും അയച്ച് കൊടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.