അനശ്വര വിപ്ലവകാരി ചെഗുവേരയുടെ രക്തസാക്ഷി ദിനത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായമാണ് ചെഗുവേരെയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘ഇന്ന് ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനം. സാമ്രാജ്യത്വത്തിൻ്റെ അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സാമൂഹിക നീതിയുടേയും സമത്വത്തിന്റേയും അടിത്തറയിൽ സോഷ്യലിസത്തിൻ്റെ പുതുയുഗം പടുക്കുന്നതിതായി സ്വജീവൻ ബലിയർപ്പിച്ച ഉജ്ജ്വല വിപ്ലവകാരിയായിരുന്നു ചെ ഗുവേര. രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായമാണ് അദ്ദേഹം. ചെ ഗുവേരയുടെ അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.