മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഡിഎഫ് നഗരസഭ ചെയർപേഴ്സ്ണിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്. കോട്ടയം ഡിസിസിയാണ് ചെയർപേഴ്സണിനെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നത്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനൊപ്പമാണ് ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ലൗലി ജോർജ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. സർക്കാർ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു പത്രസമ്മേളനത്തിൽ നടത്തിയത്.
സിപിഎം ഏരിയ കമ്മറ്റി ഓഫീസായിരുന്നു പത്രസമ്മേളന വേദി. ഏറ്റുമാനൂർ ബൈപാസിൻ്റെ ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനമാണ് മന്ത്രി വിഎൻ വാസവൻ നടത്തിയത്.