കർണാടകയിലെ ദസറ ഘോഷയാത്രയിൽ പങ്കെടുത്ത ഒരു സംഘം ആളുകൾ ബിദാർ ജില്ലയിലെ പൈതൃക മദ്രസയിൽ അതിക്രമിച്ചു കയറി. അതിക്രമിച്ചു കയറിയ സംഘം ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും കെട്ടിടത്തിൻ്റെ ഒരു മൂലയിൽ ഒരു പൂജ നടത്തുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ജനക്കൂട്ടം മദ്രസയുടെ പൂട്ട് തകർത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങൾ വർഗീയ പരീക്ഷണങ്ങൾക്കായി മാറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
1460-കളിൽ പണികഴിപ്പിച്ച ബിദറിലെ മഹ്മൂദ് ഗവാൻ മദ്രസ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിൽ പൈതൃക മദ്രസയും ഉൾപ്പെട്ടിട്ടുണ്ട്.