രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ വീണ്ടും സവര്‍ക്കര്‍. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയില്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സവര്‍ക്കറുടെ ഫോട്ടോയുള്ളത്. രാഹുല്‍ഗാന്ധി, സിദ്ധരാമയ്യ ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രമുള്ളത്. മാണ്ഡ്യയിലെ ഭാരത് ജോഡോ യാത്രയുടെ ചുമതലക്കാരനും ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തിലെ മലയാളിയായ എംഎല്‍എയുമായ എന്‍ എ ഹാരീസാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ബോര്‍ഡ് നീക്കി.
എന്നാല്‍ സവര്‍ക്കര്‍ ബോര്‍ഡുമായി ബന്ധമില്ലെന്നാണ് എന്‍ എ ഹാരിസിൻ്റെ നിലപാട്. സാമൂഹ്യവിരുദ്ധരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും കോണ്‍ഗ്രസിന് ഇതുമായി ബന്ധമില്ലെന്നും എന്‍ എ ഹാരിസ് അവകാശപ്പെട്ടു. മാണ്ഡ്യ പൊലീസിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബാനറിലും സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ പടത്തിനു മുകളില്‍ ഗാന്ധിജിയുടെ പടമൊട്ടിച്ച് കോണ്‍ഗ്രസുകാര്‍ തടിതപ്പി.
‘ഗാന്ധി വധത്തിലെ പ്രതി സംഘപരിവാറിന് ദേശാഭിമാനി, സവര്‍ക്കര്‍ വഞ്ചകന്’ ; പിണറായി വിജയന്