സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി ഏർണോയ്ക്ക്. ആത്മകഥാംശമുള്ളവയാണ് അനിയുടെ കൃതികൾ ഏറെയും. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.
നോർമൻഡിക്കടുത്ത ഗ്രാമത്തിൽ ജനിച്ച ആനി ആ ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തിൽ ഏറെയും കൊണ്ടുവന്നത്. 1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി.