ലഖ്നൗ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകി ആരംഭിച്ചതിനാൽ 40 ഓവറുകളായി കളി ചുരുക്കി. ഒരു ബൗളർക്ക് പരമാവധി 8 ഓവർ എറിയാം. 1 മുതൽ 8 വരെ ഓവറുകളാവും ആദ്യ പവർപ്ലേ. മൂന്നാം പവർപ്ലേ അവസാന 8 ഓവറുകൾ. ഋതുരാജ് ഗെയ്ക്വാദ് ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി.
ഇന്ത്യ: ശിഖർ ധവാൻ(ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ,(വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷർദ്ദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക: ജന്നെമന്‍ മലാന്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി.