പിഎഫ്ഐ പ്രവര്‍ത്തകരെ ലീഗിലേക്ക് സ്വാഗതം ചെയ്ത കെ എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി. നിരവധി ലീഗ് പ്രവര്‍ത്തകര്‍ പിഎഫ്ഐയുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കെ എം ഷാജിയുടെ പ്രസ്താവനയെ കുഞ്ഞാലിക്കുട്ടി തള്ളിയത്.
മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നവരാണ് പിഎഫ് ഐക്കാര്‍ .ഹര്‍ത്താല്‍ നടത്തേണ്ട സ്ഥലത്ത് ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്ക് കഴിയില്ല. പ്രതിഷേധിക്കേണ്ട സ്ഥലത്ത് പ്രകടനം നടത്താനും കഴിയാത്ത പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീരുക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാദാപുരത്ത് സംഘടിപ്പിച്ച എംഎസ്എഫ് പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടി കെ എം ഷാജിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ നിരോധിത സംഘടനയിലെ അംഗങ്ങളെ മുസ്ലീം ലീഗിലെത്തിക്കണമെന്ന് കഴിഞ്ഞയാഴ്ചയായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ആഹ്വാനം ചെയ്തത്.
പിഎഫ്ഐയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി കോഴിക്കോട്ട് പ്രസംഗിച്ചു .