ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സ്ഥാനം രാജിവെച്ചു. ജുനഗഢിലെ വിസവഡാര് മണ്ഡലത്തിലെ ഹര്‍ഷദ് റിബാഡിയയാണ് സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്. റിബാഡിയ വൈകാതെ ബിജെപിയില്‍ ചേരും.
സൗരാഷ്ട്ര മേഖലയില്‍ പട്ടേല്‍ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് വിസവഡാര്. 30 വര്‍ഷത്തിനുശേഷം പട്ടേല്‍ സംവരണ സമരത്തിന്റെ ബലത്തിലായിരുന്നു 2017ല്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്.
കഴിഞ്ഞ മെയ് മാസം ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രധാന ദളിത് മുഖവും പാര്‍ട്ടി എംഎല്‍എയുമായിരുന്ന അശ്വിന് കോട്വാള് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2017-ലെ തിരഞ്ഞടുപ്പില്‍ 77 എം.എല്‍.എ.മാരുണ്ടായിരുന്ന കോണ്‍ഗ്രസിന് 15 എംഎല്‍എമാരുടെ രാജികളെത്തുടര്ന്ന് ഇപ്പോള്‍ 62 പേരെയുള്ളു. 2017ല്‍ 99 എം.എല്‍.എ.മാരുണ്ടായിരുന്ന ബി.ജെ.പി.ക്ക് സഭയില്‍ 111 അംഗങ്ങളുമായി.
6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ഗുജറാത്ത് കോണ്‍ഗ്രസില്‍ കനത്ത പ്രതിസന്ധി