നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പോലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം. യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം തൂണിനോട് ചേർത്തുപിടിച്ച് പൊതുമധ്യത്തിൽ മർദ്ദിക്കുകയായിരുന്നു. മഫ്തിയിലെത്തിയ പോലീസുകാരാണ് യുവാക്കളെ തല്ലിച്ചതച്ചത്. പോലീസുകാരുടെ നടപടിയെ ചുറ്റും കൂടിയ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഖേഡാ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയമ വിരുദ്ധ പ്രവർത്തനം നടത്തിയത്. പൊതുജനങ്ങളോട് യുവാക്കൾ മാപ്പുപറയണമെന്നും പോലീസ് നിർദേശിച്ചിരുന്നു.
On Camera, Public Flogging After Stone Throwing At Garba Event In Gujarat https://t.co/D68o10HFkw pic.twitter.com/Tr5jlSepKV
— NDTV (@ndtv) October 4, 2022
ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പോലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.