അന്തരിച്ച മുന്‍ ആഭ്യന്തര മന്ത്രിയും സി പി എം നേതാവുമായ കോടിയേരി ബാലകൃഷ്ണനെതിരെ അധിക്ഷേപിച്ച് ഫേസ്ബുക്ക്
കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വടകര ഓര്‍ക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂളിലെ അധ്യാപികയാണ് കെ വി ഗിരിജ . മാനന്തേരി സ്വദേശി പി ജിജോ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്പിള്ളയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. രവീന്ദ്രന് പിള്ളയ്ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഉറൂബ് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ഗൺമാനായിരുന്നു.
കോടിയേരിയുടെ മരണത്തെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗൺമാനെ സസ്പെന്ഡ്റ് ചെയ്തു