യുപിയിൽ 17 കാരിയുടെ നഗ്നമായ മൃതദേഹം വഴിയരികിൽ കണ്ടെത്തി. പ്രഭാത കൃത്യങ്ങൾക്കായി പോയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാതിരുന്നപ്പോൾ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഔറയ്യയിലെ ദിബിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണസംഭവം. പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷവും ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹവുമായി പൊലീസ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു.
പോലീസ് മൃതദേഹവുമായി ഓടുകയാണെന്നും പെൺകുട്ടിയുടെ വീട്ടുകാർ അവരുടെ പിറകെ ഓടുകയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ ജില്ലാ ഭരണകൂടം ആരോപണങ്ങൾ നിഷേധിച്ചു. നിയമനടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് പോയതെന്ന് ഔറയ്യ സൂപ്രണ്ട് ചാരു നിഗം അവകാശപ്പെട്ടു. വീട്ടുകാരുടെ അനുമതിയോടെയാണ് മൃതദേഹം കൊണ്ടുപോകുന്നത്. ബലപ്രയോഗത്തിലൂടെയല്ല മൃതദേഹം കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി ഗ്രാമത്തിൽ 10 പോലീസ് സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും നിയമിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനവും ഉത്തർപ്രദേശാണ്.