ന്യൂഡൽഹി: ആറ് സംസ്ഥാനത്തെ ഏഴ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, മൊകാമ, ബിഹാറിലെ ഗോപാൽഗഞ്ച്, ഹരിയാനയിലെ അദ്ദംപുർ, തെലങ്കനായിലെ മുനുഗോഡെ, ഉത്തർപ്രദേശിലെ ഗോല ഗൊക്രനാഥ്, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ഒക്ടോബർ ഏഴിന് ഔദ്യോഗിക വിജ്ഞാപനം വരും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 14. ഹിതപരിശോധന 15ന് നടക്കും. 17 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ നവംബർ ആറിന്.