വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സമ്മേളനത്തെ കുറിച്ച് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ സങ്കല്പ്പ ഗോപുരം ,സമ്മേളനം പൂര്‍ത്തിയായതോടെ തകര്‍ന്നു വീണുവെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. മാധ്യമങ്ങള്‍ സാങ്കല്പിക ലോകത്ത് പ്രവര്‍ത്തിക്കരുതെന്നും സിപിഐ സമ്മേളനം സംബന്ധിച്ച തെറ്റായ വാര്‍ത്തകളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായുള്ള അഭിമുഖത്തിലാണ് കാനത്തിൻ്റെ വിമര്‍ശനങ്ങള്‍.
എറണാകുളം ജില്ലാ സമ്മേളനത്തിൻ്റെ പൊതുചര്‍ച്ച ആരംഭിക്കും മുന്‍പ് കാനത്തിനെതിരെ ശക്തമായ വിമര്‍ശനമെന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്ത നല്കി. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ അനുഭവം. സിപിഎമ്മിലും സിപിഐയിലും എല്‍ഡിഎഫിലും പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം. അതിന് നിന്നുകൊടുക്കാന്‍ ഞങ്ങളെ കിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.