കോടിയേരി ബാലകൃഷ്ണന് ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലെ അണയാത്ത ഓര്‍മ്മ. അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ൻ്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കോടിയേരിയുടെ മക്കളായ ബിനോയി കോടിയേരിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജനനേതാവിന് കേരളം വിട നല്‍കിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം ചുമന്ന് പയ്യാമ്പലത്തെ ചിതയിലേക്ക് എത്തിച്ചത്.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപം പണിയും. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ഭാഗത്തേക്ക് കുടുംബാഗങ്ങള്‍ക്കും ചുരുക്കം ചില നേതാക്കള്‍ക്കും മാത്രമാണ് പ്രവേശനം നല്‍കിയത്.
അഴിക്കോടന്‍ രാഘവൻ്റെ പേരിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അഴീക്കോടൻ്റെ ഓര്‍മ്മകളിരമ്പുന്ന പയ്യാമ്പലത്തേക്ക് വിലാപയാത്രയായാണ് മൃതദേഹമെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ കിലോമീറ്ററുകളോളം കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു.
പ്രിയനേതാവിന് വിടചൊല്ലാന്‍ ജനലക്ഷങ്ങളാണ് കോടിയേരിയുടെ ഈങ്ങയില്‍ പീടികയിലെ വീട്ടിലും, സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പയ്യാമ്പലത്തുമെത്തിയത്. രാവിലെ പത്തര വരെ കോടിയേരിയുടെ മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 11 .30ഓടെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ജി രാമകൃഷ്ണന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പ്രതിപക്ഷ നേതാവ് വി ഡ സതീശന് ,ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തുടങ്ങിയവര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.