രാജ്യത്ത് നിരോധിച്ച പോപ്പുലർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബുൽ സത്താർ എൻഐഎ കസ്റ്റഡിയിൽ. യു എ പി എ കേസിൽ പ്രതിയായ അബ്ദുൾ സത്താറിനെ കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് അഞ്ച് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടത്. അബ്ദുൾ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.
രാജ്യവ്യാപകമായി നടന്ന പോപ്പുലർ ഫ്രണ്ട് റൈഡിനെ തുടർന്ന് അബ്ദുൾ സത്താർ ഒളിവിലായിരുന്നു. സെപ്റ്റംബർ 28 ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഓഫീസിൽ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് എൻ ഐ എയ്ക്ക് കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒക്ടോബർ ഇരുപതുവരെ റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കഴിഞ്ഞ വെള്ളിഴായ്ച്ചയാണ് എൻഐഎ അപേക്ഷ നൽകിയത്.
കഴിഞ്ഞ ദിവസം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെതിരെയുള്ള എല്ലാ കേസിലും അബ്ദുൾ സത്താർ പ്രതിയാണ്. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പോപ്പുലർ ഫ്രെണ്ടിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
പിഎഫ്ഐ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ