അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എ എസ് ഐ ഉറൂബിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ സ്പർജ്ജൻ കുമാർ ഐ പി എസ് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥന്റെ നടപടി കൃത്യവിലോപവും പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പൊലീസ് മേധാവി നൽികയ സർക്കുലറിന് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.
താൻ അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാളെ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ച് പോസ്റ്റിടുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി സ്വീകരിച്ചത്. നടപടി അവശ്യപ്പെട്ട് സിപിഎം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
ഉറൂബ് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ഗൺമാനായിരുന്നു.
കോടിയേരിയെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗണ്മാനെതിരെ പ്രതിഷേധം