മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഗാർജ്ജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൻ്റെ ഭാഗമായാണ് ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചത്. ഒരാൾക്ക് ഒരു പദവി എന്ന ജയ്പൂർ സമ്മേളനത്തിലെ നയത്തിൻ്റെ ഭാഗമായാണ് രാജി. ഖാർഗെ രാജിവെച്ച സാഹചര്യത്തിൽ മുൻ കേന്ദ്ര മന്ത്രിമാരായ പി ചിദബരം, മുകുൾ വാസ്നിക്, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് എന്നിവരെയായിരിക്കും പ്രതിപക്ഷ നേതവ് സ്ഥാനത്തേക്ക് പരിഗണിക്കുക.
നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ദ്വിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് വേണ്ടി പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭാ നേതൃസ്ഥാനത്തിന് ദ്വിഗ് വിജയ് സിംഗിന് സാധ്യതയേറും. നേരത്തെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ്. എന്നാൽ ഒരാൾക്ക് ഒരു പദവിയെന്ന നയം അംഗീകരിക്കാൻ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ല. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് അതീരുമാനത്തിൽ ഗെഹ്ലോട്ട് ഉറച്ചു നിന്നതോടെയാണ് പുതിയ മല്ലിഗാർജ്ജുൻ ഖാർഗെ മത്സരരംഗഗത്തെത്തിയത്.
തെരഞ്ഞെടുപ്പിൽ ജി23 നേതാക്കളും പിന്തുണയ്ക്കുന്നത് മല്ലികാർജുൻ ഖാർഗെയെയാണ്. ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവർ ഖാർഗെയുടെ പ്രതികയിൽ ഒപ്പിട്ടു. ജി23 പ്രതിനിധിയായല്ല താൻ മത്സരിക്കുന്നതെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ഖാർഗെ ഏറെക്കാലം കർണാടക കാബിനറ്റ് മന്ത്രിയായിരുന്നു.2005ൽ കർണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാർഗെ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ലാണ് ആദ്യമായി ലോക്സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയിൽ തൊഴിയിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ൽ ലോക്സഭ തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ കോൺഗ്രസ് സഭാ കക്ഷി നേതാവാണ്.