പോപ്പുലര്‍ നിരോധനത്തിന് പിന്നാലെ നിരോധിത സംഘടനയിലെ അംഗങ്ങളെ മുസ്ലീം ലീഗിലെത്തിക്കണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം തെറ്റായിപ്പോയെന്ന് മുസ്ലീംലീഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ എം ഷാജിയുടെ പ്രതികരണം. പിഎഫ്ഐയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി പറഞ്ഞു. കോഴിക്കോട് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎഫ്ഐയില്‍ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകള്‍ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി പറഞ്ഞു.
കെ എം ഷാജിക്ക് വര്‍ഗീയ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് ലീഗിലെ ഒരു വിഭാഗത്തിന് വിമര്‍ശനമുണ്ട്. കെ എം ഷാജിയെ മുന്‍നിര്‍ത്തി ഇത്തരം സംഘടനകളും വ്യക്തികളും ലീഗിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും നേരത്തെ ആരോപണമയുര്‍ന്നിരുന്നു. ഷാജി വിരുദ്ധപക്ഷത്തിൻ്റെ ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പോപ്പുലര്‍ ഫ്രണ്ടുകാരെ ലീഗിലെത്തിക്കണമെന്ന പ്രസ്താവന
‘ലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹം’; കെ എം ഷാജി