ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത കോടതിയിൽ അപേക്ഷ നൽകിയത്. പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു.
പ്രോസിക്യൂഷനോട് ജഡ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് അതിജീവിത ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ,ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.