ബിജെപി ദേശിയ അധ്യകഷൻ ജെ പി നദ്ദക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്സ്പോട്ട് അല്ല മറിച്ച് കേരളം സമാധാനത്തിൻ്റെയും പുരോഗതിയുടെയും കാര്യത്തിൽ ഒന്നാമതാണ്. ബിജെപിയും ആർഎസ്എസും ആണ് സാമൂഹ്യ സ്പർധ ഉണ്ടാക്കുന്നതിൻ്റെ ഹോട്ട്സ്പോട്ടുകൾ. സർക്കാരുകളുടെ പ്രവർത്തനത്തിലും കേരളം ഒന്നാമതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
യഥാർത്ഥ സത്യം മറച്ചുവെക്കുന്നതാണ് നദ്ദയുടെ പരാമർശമെന്നും നദ്ദയുടെ പരാമർശങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നുണപ്രചാരണങ്ങൾ മാത്രമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. കേരളം തീവ്രവാദത്തിൻ്റെ ഹോട്സ്പോട്ടാണെന്നായിരുന്നു ജെ പി നദ്ദയുടെ ആരോപണം. തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ചായിരുന്നു നദ്ദയുടെ വിവാദ പരാമർശം.