രാജ്യത്തിന് വീണ്ടും മാതൃകയായി കേരളം. കേന്ദ്ര സര്‍ക്കാരിൻ്റെ ആരോഗ്യ മന്ഥന് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന പദ്ധതി വിഹിതത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡിന് അര്‍ഹമായത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍ നിന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അവാര്‍ഡ് ഏറ്റുവാങ്ങി.
കാരുണ്യയുടെ കീഴില്‍ 43.4 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിനായി
1636.07 കോടി രൂപയാണ് ചെലവാക്കിയത്. ഒരു മിനിറ്റില്‍ മൂന്ന് രോഗികള്‍ക്ക് കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുവെന്നാണ് കണക്ക്. സംസ്ഥാനത്തെ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
പുരസ്കാര ലബ്ദിയോടെ കേരളം പുതിയ ഉയരങ്ങളിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Kerala's Public health soars to new heights as we won the award at #ArogyaManthan2022 for providing the highest number of free medical treatments. So far, through Karunya Arogya Suraksha Padhathi (KASP), Kerala has spent ₹1636.07 CR for the treatment of 43.4 lakh beneficiaries.
— Pinarayi Vijayan (@pinarayivijayan) September 26, 2022