എകെജി സെൻ്റര്‍ ആക്രമണത്തിന് പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന് ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. മൂന്ന് ദിവസമായി ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലുമാണ് സ്കൂട്ടറിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. കേസിലെ പ്രധാന തെളിവാണ് ഡിയോ സ്കൂട്ടര്‍.
ആക്രമണ സമയത്ത് ജിതിന് ഉപയോഗിച്ച ടീ ഷര്‍ട്ട് തന്നെ ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ പുഴയിലെറിഞ്ഞു നശിപ്പിച്ചെന്ന് ജിതിന് പൊലീസിന് മൊഴി നല്കി. മറ്റൊരു തെളിവായ ഷൂസ് കഴക്കൂട്ടത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ജിതിനുമായി പൊലീസ് എകെജി സെൻ്ററിലെത്തി തെളിവെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു തെളിവെടുപ്പ്. പൊലീസ് വാഹനം ഒഴിവാക്കി അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് രഹസ്യ തെളിവെടുപ്പ് നടത്തിയത്. ജിതിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.