സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ലളിതമായി വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജസ്ഥാന് മുഖ്യമന്ത്രി കസേരയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷപദവിയും ഒരുമിച്ച് നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ട്
ശ്രമിക്കുന്നതിനിടെയാണ് അധികാരത്തോടുള്ള ഇരുപാര്‍ട്ടികളുടെയും നേതാക്കളുടെ സമീപനം ശിവന്‍കുട്ടി ഓര്‍മ്മിപ്പിച്ചത്.
1998ല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് മന്ത്രി സ്ഥാനം രാജിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2022ല്‍ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന് മാസ്റ്ററും മന്ത്രിസ്ഥാനം രാജിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. എന്നാല്‍ അശാക് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രി കസേരയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷപദവിയും ഒരുമിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വി ശിവന്‍കുട്ടി തൻ്റെ ഫേസ്ബുക്ക് വാളില്‍ ഒരു പോസ്റ്ററിലൂടെ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. പോസ്റ്റിട്ട് മിനിട്ടുകള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്.