കാര്യവട്ടം: ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കാര്യവട്ടത്തെത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തിൻ്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റു. 5200 ടിക്കറ്റുകളാണ് ശേഷിക്കുന്നത്.
കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത് നാലാമതെത് രാജ്യാന്തര മത്സരമാണ്.. രണ്ടുതവണ വെസ്റ്റ് ഇൻഡീസിനും ഉദ്ഘാടന മത്സരത്തിൽ ന്യൂ സീലൻഡും കാര്യവട്ടത്ത് മത്സരത്തിന് എത്തി. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രം ഇന്ത്യ തോൽവിയറിഞ്ഞു. ട്വന്റി20 പരമ്പരയിലെ ആദ്യകളി ബുധൻ രാത്രി ഏഴിനാണ്.